Skip to main content

തുല്യതാ പാഠപുസ്തകം വിതരണം ചെയ്തു

 

സാക്ഷരതാ മിഷന്‍ 5-ാം ബാച്ച് ഹയര്‍സെക്കന്ററി തുല്യതാ പാഠപുസ്തകത്തിന്റെ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി നിര്‍വഹിച്ചു. പഠിതാക്കള്‍ക്കു വേണ്ടി പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത്് പ്രസിഡന്റ് കെ.ജയദേവന്‍ ആദ്യസെറ്റ് പുസ്തകം ഏറ്റുവാങ്ങി. ഏഴാംതരം തുല്യത പുസ്തകത്തിന്റെ വിതരണവും ഇതോടൊപ്പം നിര്‍വഹിച്ചു. ഹയര്‍സെക്കന്ററി തുല്യതയില്‍ ജില്ലയില്‍ 26 പഠനകേന്ദ്രങ്ങളിലായി 2195 പഠിതാക്കള്‍ ഓണ്‍ലൈനായി പഠനം നടത്തുന്നുണ്ട്. സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. മനോജ് സെബാസ്റ്റിയന്‍, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ പി.വി.പാര്‍വതി, വിവിധ സെന്റര്‍ കോര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

date