Post Category
തേക്ക് തടികള്‍ വില്പനയ്ക്ക്
വാളയാര്‍ സര്‍ക്കാര്‍ തടി ഡിപോയില്‍ സെപ്തംബര്‍ 7 മുതല്‍ തേക്ക് തടികളുടെ ചില്ലറ വില്പ ന ആരംഭിക്കും. മൂന്നും നാലും ക്ലാസുകളില്‍പ്പെട്ട ് തടികളാണ് വില്പനയ്ക്ക് തയ്യാറാക്കിയിട്ടുള്ളത്. സ്വന്തം ആവശ്യങ്ങള്‍ക്കായി 5 ക്യു.മീറ്റര്‍ വരെ തടി ലഭിക്കും. താത്പര്യമുള്ളവര്‍ 200 രൂപയുടെ സ്റ്റാമ്പ് പേപ്പര്‍, കൈവശ സര്‍ട്ടിഫിക്കറ്റ്, ബില്‍ഡിംഗ് പെര്‍മിറ്റ്, പ്ലാന്‍, സ്‌കെച്ച്, തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയുടെ അസ്സലും പകര്‍പ്പും ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വാളയാര്‍ സര്‍ക്കാര്‍ തടി ഡിപ്പോ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ 0491 2863075.
date
- Log in to post comments