Skip to main content

നിയന്ത്രണങ്ങളോടെ കളിക്കളങ്ങൾ തുറന്ന്  പ്രവർത്തിക്കാം

 

 കോവിഡ് - 19 രോഗ വ്യാപനത്തെ തുടർന്ന് പൂർണമായും അടച്ചിട്ടിരുന്ന കളിക്കളങ്ങൾ നിയന്ത്രണങ്ങളോടെ തുറന്നു പ്രവർത്തിക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്ടർ അനുമതി നൽകി. 
 
നിർദേശങ്ങൾ ചുവടെ

1. മൈതാനങ്ങൾ,  ക്ലബ്ബുകൾ,  സ്റ്റേഡിയങ്ങൾ എന്നിവ കായിക പരിശീലനത്തിനായി മാത്രം ഉപയോഗിക്കാം.

2. മത്സരങ്ങൾ അനുവദിക്കുന്നതല്ല. ശാരീരിക അകലം പാലിച്ചു കൊണ്ടുള്ള പരിശീലനം മാത്രം നടത്താം.

3. മറ്റു കോവിഡ് -19 രോഗപ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ചു  വേണം മൈതാനം/ ക്ലബ്ബുകളിൽ കായികാർത്ഥികൾ   ഒത്തുചേരേണ്ടത്. 

 ഈ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയതായി ജില്ലാ കലക്ടർ അറിയിച്ചു.
 

date