Post Category
കോവിഡ് 19: ജില്ലയില്‍ 613 പേര്‍ ചികിത്സയില്‍
കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 613 പേരാണ് ചികിത്സയിലുള്ളത്. ജില്ലയിൽ ഇന്ന് (സെപ്റ്റംബർ 02) 30 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 24 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ഇതുവരെ 47052 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 43627 പരിശോധനാ ഫലങ്ങൾ ലഭ്യമായി. ഇന്ന് 291 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 355 സാമ്പിളുകൾ അയച്ചു. 4725 പേർക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 4065 പേർ രോഗമുക്തി നേടി. ഇനി 2458 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.
ഇതുവരെ 117308 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 1405 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. ജില്ലയിൽ നിലവില്‍ 10225 പേർ വീടുകളിൽ നിരീക്ഷണത്തില്‍ തുടരുന്നു.
24*7 കോള്‍ സെന്റര്‍ നമ്പര്‍ 0491 2505264, 2505189, 2505847
date
- Log in to post comments