Skip to main content

ദര്‍ഘാസ് ക്ഷണിച്ചു. 

 

നെല്ലിയാമ്പതി ഗവ. ഓറഞ്ച് ആന്‍ഡ് വെജിറ്റബിള്‍ ഫാമിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന പഴം സംസ്‌കരണ ശാലയില്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍  നിറയ്ക്കുന്നതിന് ആവശ്യമായ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള ഉല്‍പാദകര്‍ /അംഗീകൃത വിതരണക്കാരില്‍  നിന്നും ദര്‍ഘാസുകള്‍ ക്ഷണിച്ചു. 500 ഗ്രാം ക്ലിയര്‍ വെര്‍ജിന്‍ ഗ്ലാസ് ജാര്‍ പ്രിന്റ് ചെയ്ത് അടപ്പ് ഉള്‍പ്പെടെ 25000 എണ്ണവും 700 മില്ലി ക്രിസ്റ്റല്‍ ക്ലിയര്‍ വെര്‍ജിന്‍ പ്ലാസ്റ്റിക് പെറ്റ് ബോട്ടില്‍ (ചുരുങ്ങിയത് 30 ഗ്രാം തൂക്കമുള്ള) വെള്ള നിറത്തിലുള്ള അടപ്പ് സഹിതം 60000 എണ്ണവുമാണ് വിതരണം ചെയ്യേണ്ടത്. ദര്‍ഘാസുകള്‍ ഒക്ടോബര്‍ ഒമ്പത് വരെ സ്വീകരിക്കും. ദര്‍ഘാസ് ഫോമുകള്‍ ഒക്ടോബര്‍ എട്ടിന് ഉച്ചയ്ക്ക് ഒന്ന് വരെ വിതരണം ചെയ്യും.

date