Skip to main content

കോവിഡ് 19: ജില്ലയില്‍ 994 പേര്‍ ചികിത്സയില്‍

 

കോവിഡ് 19 ബാധിതരായി  ജില്ലയില്‍ നിലവില്‍ 994 പേരാണ് ചികിത്സയിലുള്ളത്.  ഇന്ന് (സെപ്റ്റംബർ 10) ജില്ലയില്‍ 194 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇന്ന് 167 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.  

ഇതുവരെ 51584 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 49615 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 1110 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 463 സാമ്പിളുകൾ അയച്ചു. 5756 പേർക്കാണ് ഇതുവരെ  പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 4707 പേർ രോഗമുക്തി നേടി.

ഇതുവരെ 124379 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 1450 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. നിലവില്‍ 8376 പേർ ജില്ലയില്‍ വീടുകളിൽ നിരീക്ഷണത്തില്‍ തുടരുന്നു.

24*7 കോള്‍ സെന്റര്‍ നമ്പര്‍ 0491 2505264, 2505189, 2505847

date