Skip to main content

പാമ്പുപിടിത്തത്തിൽ താൽപര്യമുള്ളവർക്ക്  സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു

 

 ജനവാസ മേഖലകളില്‍ ഇറങ്ങുന്ന പാമ്പുകളെ പിടി കൂടി രക്ഷിക്കുന്നതിൽ നൈപുണ്യമുളളവര്‍ക്ക്  സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാൻ  വനം വന്യജീവി വകുപ്പ് തീരുമാനിച്ചു. ഇത്തരം പ്രവര്‍ത്തികളില്‍ മുന്‍പരിചയവും താല്‍പര്യവുമുളളവര്‍ക്ക് സര്‍ട്ടിഫൈഡ് സ്‌നേക്ക് ഹാന്‍ഡ്‌ലര്‍ ആയി പ്രവര്‍ത്തിക്കാനുളള അവസരം ലഭിക്കും.  താല്‍പര്യമുളളവര്‍ സെപ്തംബര്‍ 30 നകം നിശ്ചിത മാതൃകയില്‍ അപേക്ഷകള്‍ സമര്‍പ്പിക്കണം. അപേക്ഷ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍, വനശ്രീ, മാത്തോട്ടം ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 0495 2416900, 85476038168547603822.

date