Skip to main content

പ്രജ്ഞ 2020 : സംസ്ഥാനതല ഓണ്‍ലൈന്‍ ക്വിസ്സ് മത്സരം 

 

 

 

 

കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ്  ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിവരുന്ന സംസ്ഥാനതല ക്വിസ്സ് മത്സരം കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണ  ഓണ്‍ലൈനായി പ്രജ്ഞ 2020 എന്ന പേരില്‍ നടത്തുന്നു.   ഗ്രാന്റ് മാസ്റ്റര്‍ ഡോ. ജി.എസ്.പ്രദീപ്  മത്സരം നയിക്കും.

 

 ചോദ്യങ്ങളിൽ 70 ശതമാനം പൊതു വിജ്ഞാനവും 30 ശതമാനം 'ഗാന്ധിജിയും ഖാദിയും ഇന്ത്യന്‍ സ്വാതന്ത്ര്യസമരവും' എന്നതാണ്. സംസ്ഥാനത്തെ സര്‍ക്കാര്‍ - എയിഡഡ് - അണ്‍എയിഡഡ് സ്‌കൂളുകളിലെ എട്ട് മുതല്‍ 12 വരെ ക്ലാസ്സിലെ കുട്ടികള്‍ക്ക് പങ്കെടുക്കാം. താല്പര്യമുളളവർ secretarykkvib@gmail.com അല്ലെങ്കില്‍  iokkvib@gmail.com  എന്ന ഇമെയിലില്‍  പേര് രജിസ്റ്റര്‍  ചെയ്യണം. സെപ്തംബര്‍ 30 ന് രാവിലെ 11 മണിക്ക് സ്‌ക്രീനിംഗിനു വേണ്ടിയുളള ചോദ്യങ്ങളും ഉത്തരക്കടലാസിന്റെ മാതൃകയും നിബന്ധനകളും www.kkvib.org എന്ന  സൈറ്റില്‍ അപ്‌ലോഡ് ചെയ്യും. ഒരു ടീമില്‍ ഒരു കുട്ടി മാത്രം മതിയാകും. ഉത്തരക്കടലാസില്‍ കുട്ടിയുടെ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ഇ മെയില്‍, സ്‌ക്കൂളിന്റെ പേര്, ക്ലാസ്സ് മുതലായവ രേഖപ്പെടുത്തണം. സെപ്തംബര്‍ 30 ന് രാവിലെ 11 മണി മുതല്‍ 11.30 വരെ ഉത്തരപേപ്പര്‍ iokkvib@gmail.com എന്ന ഐ ഡിയില്‍ ഇ മെയില്‍ ചെയ്യാം. അവ പരിശോധിക്കുകയും കൂടിതല്‍ മാര്‍ക്കു നേടുന്ന ആറ് പേരെ ഫൈനലിലേക്ക് തെരഞ്ഞെടുക്കുകയും ചെയ്യും. ഒരു സ്‌കൂളില്‍ നിന്നും ഒന്നലധികം മത്സരാര്‍ത്ഥികളുണ്ടായാല്‍ ആദ്യം ഉത്തരം ഇ മെയില്‍ ചെയ്യുന്ന കുട്ടിയെ മാത്രം പരിഗണിക്കുന്നതും മറ്റ് കുട്ടികളുടെ ഉത്തരക്കടലാസ് അസാധുവാക്കുന്നതുമാണ്. ഉയര്‍ന്ന മാര്‍ക്കുകളില്‍ ആറാം സ്ഥാനം വരെ ടൈ വന്നാല്‍ ആദ്യം ഉത്തരം മെയില്‍ ചെയ്ത കുട്ടിയെ പരിഗണിക്കും. ഫൈനല്‍ മത്സരം ഒക്ടോബര്‍ ഏഴിന് 11 മണിക്ക് ഖാദി ബോര്‍ഡ് കോണ്‍ഫറന്‍സ് ഹാളില്‍ തയ്യാറാക്കുന്ന ഓണ്‍ലൈന്‍ ക്രമീകരണങ്ങളിലൂടെ നടത്തും. ഒന്നാം സമ്മാനം 5001 രൂപ, രണ്ടാം സമ്മാനം 3001 രൂപ, മൂന്നാം സമ്മാനം 2001 രൂപയുമാണ്.  സര്‍ട്ടിഫിക്കറ്റും ഒന്നാം സമ്മാനം നേടുന്ന സ്‌കൂളിന് എവര്‍റോളിംഗ് ട്രോഫിയും  നല്‍കും. പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റും വിജയികള്‍ക്ക് അവരുടേതായ സര്‍ട്ടിഫിക്കറ്റും അയച്ചു കൊടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447271153.

date