Skip to main content

ഏഴ് റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം കെ ദാസൻ എംഎൽഎ നിർവഹിച്ചു

 

മൂടാടി ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്ന ഏഴ് റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം കെ ദാസൻ എംഎൽഎ നിർവഹിച്ചു.  മൂടാടി ഗ്രാമപഞ്ചായത്തിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീജ പട്ടേരി അധ്യക്ഷത വഹിച്ചു. 

 

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി അനുമതി ലഭ്യമാക്കിയ ഏഴ് റോഡുകൾക്കായി  65 ലക്ഷം രൂപയുടെ പ്രവർത്തികൾക്കാണ് തുടക്കം കുറിച്ചത്. 

 

ചിങ്ങപുരം ചാക്കര റോഡ്, കുറ്റിക്കാട്ടിൽ താഴെ റോഡ്, മരക്കുളം - പാറക്കാട് റോഡ്, മുറിക്കലിന്റകത്ത് ബീച്ച് റോഡ്, എൻഎച്ച് മായഞ്ചേരി റോഡ്, നാറങ്ങോളിക്കുളം -തെക്കയിൽ മുക്ക് റോഡ്, പടിഞ്ഞാറെ താഴെ മുചുകുന്ന് റോഡ് എന്നീ പ്രവൃത്തികളാണ് ആരംഭിക്കുന്നത്. 

 

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന ചടങ്ങില്‍ മൂടാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജീവാനന്ദൻ മാസ്റ്റർ, വാർഡ് അംഗങ്ങളായ വി.വി സുരേഷ്, ശ്രീജിത ഒതയോത്ത്, മിനി തെക്കേവീട്ടിൽ, യു.വി മാധവൻ, പി റഷീദ, ഹർഷ ലത, കെ.വി ജനാർദ്ദനൻ, പി.വി ഗംഗാധരൻ, സി.കെ ശ്രീകുമാർ, സോമലത, പഞ്ചായത്ത് സെക്രട്ടറി ഗിരീഷ് തുടങ്ങിയവർ സംസാരിച്ചു.

 

date