Skip to main content

മിച്ചഭൂമിക്ക് അപേക്ഷിക്കാം

മിച്ചഭൂമിക്ക് അപേക്ഷിക്കാം

പട്ടാമ്പി താലൂക്കിലെ തിരുമിറ്റക്കോട് 1 വില്ലേജില്‍ 3.52 ഏക്കര്‍ മിച്ചഭൂമി പതിച്ച് നല്‍കുന്നതിന് ഭൂരഹിതരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. തിരുമിറ്റക്കോട് 1 വില്ലേജിലേയോ സമീപ വില്ലേജുകളിലേയോ ഭൂരഹിത കര്‍ഷക തൊഴിലാളികള്‍, യാതൊരു ഭൂമിയും വീണ്ടെടുക്കാന്‍ അവകാശമില്ലാത്ത ചെറുകിട ഭൂവുടമകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ സെപ്റ്റംബര്‍ 22 ന് വൈകീട്ട് അഞ്ചിനകം പട്ടാമ്പി തഹസില്‍ദാര്‍ക്ക് ലഭിച്ചിരിക്കണം. അപേക്ഷാഫോറത്തിന്റെ മാതൃക പട്ടാമ്പി താലൂക്കില്‍ നിന്നും ബന്ധപ്പെട്ട് വില്ലേജോഫീസുകളില്‍ നിന്നും ലഭിക്കും.

date