Skip to main content

ചക്കിട്ടപ്പാറ പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾ മന്ത്രി ടി. പി രാമകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു

 

 

 

ചക്കിട്ടപ്പാറ പഞ്ചായത്തിലെ പന്നിക്കോട്ടൂർ അപ്രോച്ച് റോഡ്, അണ്ണക്കുട്ടൻചാൽ സാംസ്കാരിക നിലയം എന്നിവയുടെ പ്രവർത്തിയും  വനിതാ സമുച്ചയ കെട്ടിട ഉദ്ഘാടനവും തൊഴിൽ-എക്‌സൈസ് മന്ത്രി ടി. പി രാമകൃഷ്ണൻ നിർവഹിച്ചു. 

സ്ത്രീകളുടെ തൊഴിൽ പരിശീലന കേന്ദ്രമെന്ന നിലയിൽ മുള്ളൻകുഴി കോളനിയിൽ ആരംഭിക്കുന്ന വനിതാ സമുച്ചയ കെട്ടിടം എം എൽ എ ഫണ്ടിൽ നിന്നും 13 ലക്ഷംരൂപ ചിലവിലാണ് നിർമ്മിച്ചിട്ടുള്ളത്. നൂറോളം സ്ത്രീകൾക്ക്  തൊഴിൽ പരിശീലിക്കാനുള്ള സൗകര്യം ഇവിടെ ഉണ്ട്. ബാഗ്, പ്ലേറ്റ്,കുട തുടങ്ങിയവയുടെ നിർമ്മാണ പരിശീലനമാണ് പ്രധാനമായും നൽകുക. വലിയ ഹാൾ, ടോയ്‌ലറ്റ് എന്നിവയും കെട്ടിടത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.
 
സാംസ്കാരിക നിലയം 25 ലക്ഷം രൂപ ചിലവിലാണ് ഒരുങ്ങുന്നത്. മീറ്റിങ് ഹാൾ, ഓഫീസ് മുറി, വിദ്യാർത്ഥികൾക്ക് അക്കാദമിക സൗകര്യങ്ങൾ നൽകുന്ന കമ്പ്യൂട്ടർ മുറി എന്നിവയാണ് ഈ കെട്ടിടത്തിൽ സജ്ജീകരിക്കുന്നത്.

എം എൽ എ ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചിലവിലാണ് റോഡ് നിർമ്മാണം.
പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി,  വൈസ് പ്രസിഡന്റ് കെ.സുനിൽ, ദേവി വാഴയിൽ,  സുജാത മനക്കൽ തുടങ്ങിയവർ പങ്കെടുത്തു.

date