865 പേര് കൂടി നിരീക്ഷണത്തില്‍
ഇന്ന് പുതുതായി വന്ന 865 പേര് ഉള്‍പ്പെടെ ജില്ലയില്‍ 18055 പേര് നിരീക്ഷണത്തില്‍ ഉണ്ട്. ജില്ലയില്‍ ഇതുവരെ 95632 പേര് നിരീക്ഷണം പൂര്‍ത്തിയാക്കി.
ഇന്ന് പുതുതായി വന്ന 242 പേര് ഉള്‍പ്പെടെ 2216 പേര് ആണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 189 പേര് ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി .
ഇന്ന് 6283 സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട്. ആകെ 2,52,875 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക്. അയച്ചതില്‍ 2,51,115 എണ്ണത്തിന്റെ പരിശോധനാഫലം ലഭിച്ചു. ഇതില്‍ 2,42,883 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 1760 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കി ഉണ്ട്.
ജില്ലയില്‍ ഇന്ന് വന്ന 212 പേര് ഉള്‍പ്പെടെ ആകെ 3776 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 585 പേര് ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 3150 പേര് വീടുകളിലും, 41 പേര് ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 19 പേര് ഗര്‍ഭിണികളാണ്. ഇതുവരെ 35409 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
- Log in to post comments