Skip to main content

കുടുംബശ്രീ സി.ഡി.എസ്  കെട്ടിടം ഉദ്ഘാടനം ചെയ്തു

 

 

 പനങ്ങാട് പഞ്ചായത്തു സി.ഡി.എസിനു വേണ്ടി 31.3 ലക്ഷം രൂപ ചിലവഴിച്ച് വിപുലീകരിച്ച കെട്ടിടം  ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്‌ഘാടനം ചെയ്തു. 2,150 ച.അടി വിസ്തൃതിയിൽ രണ്ടു നിലകളിലായി നിർമ്മിച്ച കെട്ടിടത്തിൽ സി.ഡി.എസ് ഓഫീസ് കൂടാതെ  വിശാലമായ ഓഡിറ്റോറിയം,  ജാഗ്രത ഓഫീസ്, വി.ഇ. ഒമാരുടെ ഓഫീസ്, ഐ. സി.ഡി.എസ് സൂപ്പർവൈസറുടെ ഓഫീസ്, ഹരിത കർമ്മ സേന ഓഫീസ് എന്നിവയും ഉണ്ട്. 

 ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് വി.എം. കമലാക്ഷി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.ഉസ്മാൻ, സ്ഥിരം സമിതി ചെയർമാൻമാരായ പി.സി.പുഷ്പ, എൽ.വി. വിലാസിനി, കോട്ടയിൽ മുഹമ്മദ്, സെക്രട്ടറി മുഹമ്മദ് ലുക്മാൻ, ജനപ്രതിനിധികൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date