Skip to main content

ക്ഷീരഗ്രാമം പദ്ധതിയിലേക്ക് അപേക്ഷിക്കാം

 

ശ്രീകൃഷ്ണപുരം ബ്ലോക്കിലെ കരിമ്പുഴ ഗ്രാമപഞ്ചായത്ത് പരിധിയില്‍ വരുന്ന ക്ഷീരകര്‍ഷകര്‍ക്ക് ക്ഷീരഗ്രാമം പദ്ധതിയിലേക്ക് അപേക്ഷിക്കാം. ശ്രീകൃഷ്ണപുരം ബ്ലോക്കിലെ കരിമ്പുഴ ഗ്രാമപഞ്ചായത്ത് പരിധിയിലെ ക്ഷീരസഹകരണ സംഘങ്ങള്‍ മുഖേനയാണ് പാലക്കാട് ജില്ലയില്‍ പദ്ധതി നടപ്പാക്കുന്നത്. 2 പശു യൂണിറ്റ്, 5 പശു യൂണിറ്റ് ,1 പശുവും 1 കിടാരിയും ഉള്‍പ്പെടുന്ന യൂണിറ്റ് , 3 പശുവും 2 കിടാരിയും ഉള്‍പ്പെടുന്ന യൂണിറ്റ്, ആവശ്യാധിഷ്ഠിത ധനസഹായ പദ്ധതി , കറവയന്ത്രം , കാലിത്തൊഴുത്ത് ,കാലാവസ്ഥാ വ്യതിയാനവും സംരക്ഷണവും മുതലായ പദ്ധതികളിലേക്കാണ് അപേക്ഷിക്കാന്‍ അവസരം. നിര്‍ദ്ദിഷ്ഠ അപേക്ഷ ഫോമുകളില്‍ പൂരിപ്പിച്ച് സെപ്തംബര്‍ 30 നകം ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് സമുച്ചയത്തിലുള്ള ബ്ലോക്ക് ക്ഷീരവികസന സര്‍വീസ് യൂണിറ്റില്‍ നല്‍കണമെന്ന് ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. അപേക്ഷ ഫോമുകള്‍ ശ്രീകൃഷ്ണപുരം ബ്ലോക്ക് ക്ഷീരവികസന സര്‍വീസ് യൂണിറ്റില്‍ ലഭിക്കും. ഫോണ്‍: 04662260780

date