Skip to main content

ഭൂമി പതിച്ചു നല്‍കുന്നു: അപേക്ഷ 30 വരെ

 

ജില്ലയിലെ അട്ടപ്പാടി ബ്ലോക്ക് ഒഴികെയുള്ള ബ്ലോക്കുകളിലെ പഞ്ചായത്തുകളില്‍ വിവിധ പട്ടികവര്‍ഗ കോളനികളിലായി താമസിക്കുന്ന ഭൂരഹിത/ ഭവനരഹിത പട്ടികവര്‍ഗക്കാരില്‍ നിന്നും ഭൂമി പതിച്ചു നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ ലഭിക്കും. അപേക്ഷ സെപ്തംബര്‍ 30 വരെ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രൈബല്‍ എക്‌സ്റ്റെന്‍ഷന്‍ ഓഫീസര്‍മാരില്‍ നിന്നും ലഭിക്കും. ഫോണ്‍ - പാലക്കാട് 9496070366, ചിറ്റൂര്‍ -9496070367 , കൊല്ലങ്കോട് - 9494070399

date