Skip to main content

വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം. 

 

 

ചുണ്ണാമ്പുകല്ല് - ഡോളമൈറ്റ് ഖനികള്‍,  ബീഡി,സിനിമാ തൊഴിലാളികളുടെ മക്കളിൽ ഒന്നാം ക്ലാസിലും അതിനു മുകളിലും പഠിക്കുന്ന കുട്ടികള്‍ക്ക്   വിദ്യാഭ്യാസത്തിനുള്ള ധനസഹായം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു.

 ഓരോ വിദ്യാര്‍ത്ഥിക്കും ദേശസാല്‍കൃത/ഷെഡ്യൂളുകള്‍/ സഹകരണ/ കോര്‍ ബാങ്കിംഗ് സംവിധാനമുള്ള ഗ്രാമീണ സ്വകാര്യ ബാങ്ക്, ദേശീയ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ സൗകര്യങ്ങള്‍ എന്നിവയില്‍ ആധാറുമായി ലിങ്ക് ചെയ്ത വ്യക്തിഗത സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം.  വിശദ വിവരം scholarships.gov.in ൽ  ലഭിക്കും.     അപേക്ഷകള്‍  ഓണ്‍ലൈനായി സമര്‍പ്പിക്കണം. അവസാന തീയതി ഓക്ടോബര്‍  31.   കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസ് ഓഫ് വെല്‍ഫെയര്‍ കമ്മീഷണര്‍, ലേബര്‍ വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍, താണ  പോസ്റ്റ്, കണ്ണൂര്‍ - 670012. ഫോണ്‍ : 0497 2700995, 2705012.

 

 

date