Post Category
ഉണിരാംപൊയിൽ റോഡ് ഉദ്ഘാടനം ചെയ്തു
ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ മുന്നാം വാർഡിലെ ഉണിരാംപൊയിൽ റോഡ് കെ ദാസൻ എം എൽ എ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ തദ്ധേശ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 10 ലക്ഷം രൂപയും ചേമഞ്ചേരി ഗ്രാമപഞ്ചത്ത് 2020-21 പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 4,60000 രൂപയും ചേർത്താണ് റോഡിന്റെ നവീകരണ പ്രവർത്തി പൂർത്തീകരിച്ചത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശോകൻ കോട്ട്, ജില്ലാ പഞ്ചായത്ത് അംഗം ശാലിനി ബാലകൃഷ്ണൻ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ ഇ അനിൽകുമാർ, പി.പി ശ്രീജ, ഉണ്ണി തിയ്യക്കണ്ടി, ഗ്രാമപഞ്ചായത്ത് അംഗം ഷബീർ എളവനക്കണ്ടി, ആസുത്രണ സമിതി ഉപാധ്യക്ഷൻ സി ശശിധരൻ, അസിസ്റ്റന്റ് എഞ്ചിനിയർ കെ ഫാസിൽ, സിഡിഎസ്സ് മെമ്പർ ബിന്ദു സോമൻ തുടങ്ങിയവർ സംസാരിച്ചു
date
- Log in to post comments