Skip to main content

540  പേര്‍ കൂടി നിരീക്ഷണത്തില്‍

 

 

പുതുതായി വന്ന 540 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 19240   പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 96203 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
പുതുതായി വന്ന 409 പേര്‍ ഉള്‍പ്പെടെ 2622 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്.  335 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി. 

6119 സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട്. ആകെ 2,62,506 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍  2,60,453   എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 2,51,440 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 2053  പേരുടെ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്.
പുതുതായി വന്ന 267 പേര്‍ ഉള്‍പ്പെടെ ആകെ 3640 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്.  ഇതില്‍ 579 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 2915 പേര്‍ വീടുകളിലും,  46 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍  11 പേര്‍ ഗര്‍ഭിണികളാണ്.  ഇതുവരെ 35975   പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

date