Post Category
ഇ-ലേലം 22 ന്
പാലക്കാട് ജില്ലാ പൊലീസ് മേധാവിയുടെ അധീനതയിലുള്ള പൊലീസ് സ്റ്റേഷനുകളിലെയും ട്രാഫിക് യൂണിറ്റിന്റെയും പരിസരത്ത് സൂക്ഷിച്ചിട്ടുള്ള അവകാശികള്‍ ഇല്ലാത്ത 182 വാഹനങ്ങള്‍ സെപ്തംബര്‍ 22 ന് രാവിലെ 11 ന് രാവിലെ 11 മുതല്‍ വൈകീട്ട് 3.30 മുതല്‍ ഓണ്‍ലൈനായി ലേലം ചെയ്യും. പാലക്കാട് ടൗണ്‍ സൗത്ത്, പാലക്കാട് ട്രാഫിക് എന്‍ഫോഴ്സ്മെന്റ് യൂണിറ്റ്, വാളയാര്‍, കൊഴിഞ്ഞാമ്പാറ, ആലത്തൂര്‍, കുഴല്‍മന്ദം, നെന്മാറ, പാടഗിരി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, ചെര്‍പ്പുളശ്ശേരി, ശ്രീകൃഷ്ണപുരം, ചാലിശ്ശേരി, തൃത്താല, കല്ലടിക്കോട്, അഗളി, ഷോളയൂര്‍, എന്നീ പൊലീസ് സ്റ്റേഷന് പരിസരത്തുള്ള വാഹനങ്ങളാണ് ലേലം ചെയ്യുന്നത്. താത്പര്യമുളളവര്‍ www.mstcecommerce.com ല്‍ രജിസ്റ്റര്‍ ചെയ്ത് ലേലത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഫോണ്‍ : 0491-2536700.
date
- Log in to post comments