155 പേര്‍ക്ക് രോഗമുക്തി
799 പേര്‍ കൂടി നിരീക്ഷണത്തില്‍
ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 155 പേര്‍ കൂടി രോഗമുക്തിനേടി. ഇന്ന് പുതുതായി വന്ന 799 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 19,754 പേര്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ ഇതുവരെ 96,488 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
ഇന്ന് പുതുതായി വന്ന 355 പേര്‍ ഉള്‍പ്പെടെ 2,708 പേര്‍ ആണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 269 പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി.
ഇന്ന് 7,858 സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട്. ആകെ 2,70,364 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2,68,001 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 2,58,728 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 2,363 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.
ജില്ലയില്‍ ഇന്ന് വന്ന 183 പേര്‍ ഉള്‍പ്പെടെ ആകെ 3529 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 581 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും 2,908 പേര്‍ വീടുകളിലും, 40 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 13 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 36,270 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
- Log in to post comments