നിഷ് ഓണ്‍ലൈന്‍ സെമിനാര്‍
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്‌സ് സ്പീച്ച് ആൻ്റ് ഹിയറിംഗ് (നിഷ്) 'മുച്ചുണ്ടും മുറി അണ്ണാക്കുമുള്ള കുട്ടികളില്‍ നേരത്തെ സ്പീച്ച് ആന്റ് ലാംഗ്വേജ് ഇടപെടല്‍ നടത്തേണ്ടതിന്റെ പ്രാധാന്യം' എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ ബോധവല്‍ക്കരണ സെമിനാര്‍ നടത്തുന്നു.
ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വോജ് പാത്തോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ എസ്.മഞ്ജു സെമിനാറില്‍ പങ്കെടുക്കും. സെപ്റ്റംബര്‍ 19നന് രാവിലെ 10.30 മുതല്‍ 11.30 വരെ കോഴിക്കോട് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസിലാണ് സെമിനാര്‍. സെമിനാറില്‍ പങ്കെടുക്കുന്നവര്‍ക്ക് ഓണ്‍ലൈനിലൂടെ വിദഗ്ധരുമായി സംശയ നിവാരണത്തിനുള്ള അവസരവും ലഭിക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ :0495 2378920.
- Log in to post comments