Skip to main content

ഇന്ന്  275  പേര്‍ക്ക് രോഗമുക്തി

 

 

578   പേര്‍ കൂടി നിരീക്ഷണത്തില്‍

കോഴിക്കോട് ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന  275 പേര്‍  കൂടി
രോഗമുക്തി നേടി.  ഇന്ന് പുതുതായി വന്ന 578  പേരുള്‍പ്പെടെ  ജില്ലയില്‍ 20,032  പേര്‍ നിരീക്ഷണത്തിലുണ്ട്.   ജില്ലയില്‍ ഇതുവരെ  96,788   പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
 
ഇന്ന് പുതുതായി വന്ന  441 പേരുള്‍പ്പെടെ  2,854   പേര്‍ ആണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്.  295   പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി.
ഇന്ന് 6,494 സ്രവ സാംപിള്‍ പരിശോധനയ്ക്ക്  അയച്ചിട്ടുണ്ട്.  ആകെ         2,76,858  സ്രവ സാംപിളുകള്‍ പരിശോധനക്കയച്ചതില്‍ 2,74,714  എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍  2,64,973 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍  2,144   പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.
  ജില്ലയില്‍ ഇന്ന് വന്ന 200 പേരുള്‍പ്പെടെ ആകെ 3,544 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്.  ഇതില്‍  581 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും 2,920   പേര്‍ വീടുകളിലും 43    പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്.  ഇതുവരെ 36,455      പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

date