ഗവ.ലോ കോളേജില്‍ ഗസ്റ്റ് ലക്ചറര്‍ കൂടിക്കാഴ്ച 29ന്
കോഴിക്കോട് ഗവ. ലോ കോളേജില്‍ 2020-21 അധ്യയന വര്‍ഷത്തില്‍ ഇംഗ്ലീഷ് വിഷയത്തില്‍ ഗസ്റ്റ് ലക്ചററായി സേവനം ചെയ്യാനാഗ്രഹിക്കുന്ന കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ ബിരുദാനന്തരബിരുദവും നെറ്റുമാണ് യോഗ്യത. നെറ്റ് യോഗ്യതയുളളവരുടെ അഭാവത്തില്‍ മറ്റുളളവരെയും പരിഗണിക്കും. യു.ജി സി റെഗുലേഷന് ആക്ട് അനുസരിച്ചാണ് നിയമനം നടത്തുന്നത്. താല്പര്യമുളളവര് അസ്സല് സര്‍ട്ടിഫിക്കറ്റുകളും അവയുടെ ഒരോ പകര്‍പ്പും സഹിതം സെപ്തംബര്‍ 29 ന് രാവിലെ 10.30 ന്് കോഴിക്കോട് ഗവ. ലോ കോളേജ് പ്രിന്‍സിപ്പാള്‍ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാക്കണം. ഇന്റര്‍വ്യൂവിന് ഹാജരാകുന്ന സമയത്ത് ഉദ്യോഗാര്‍ത്ഥികള്‍ ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ അവരുടെ പേര് രജിസ്റ്റര്‍ ചെയ്തതിന്റെ രേഖകള്‍ ഹാജരാക്കണം
- Log in to post comments