Skip to main content

പോസ്റ്റ്മെട്രിക് ഹോസ്റ്റല്‍ പ്രവേശനത്തിന് അപേക്ഷിക്കാം

 

 

പട്ടികജാതി വികസന വകുപ്പിനു കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഗവ.പോസ്റ്റ്മെട്രിക് ഹോസ്റ്റലുകളില്‍ പ്രവേശനത്തിന് സര്‍ക്കാര്‍, എയ്ഡഡ്, പോസ്റ്റ് മെട്രിക് സ്ഥാപനങ്ങളില്‍ പഠിക്കുന്ന പട്ടികജാതി, പട്ടികവര്‍ഗ, ഒ.ബി.സി, മറ്റ് സമുദായങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.  കണ്ണാടിയിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലിലേക്കും പാലക്കാട് ആണ്‍കുട്ടികളുടെ ഹോസ്റ്റലിലേക്കുമാണ് പ്രവേശനം.

നിശ്ചിത ഫോറത്തില്‍ തയ്യാറാക്കിയ അപേക്ഷ ജാതി, വരുമാനം, നേറ്റിവിറ്റി, വിദ്യാഭ്യാസ യോഗ്യത, അവസാന പരീക്ഷയില്‍ ജയിച്ച മാര്‍ക്ക്ലിസ്റ്റ് എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടിയതിനു ശേഷം 15 ദിവസത്തിനകം ജില്ലാ പട്ടികജാതി വികസന ഓഫീര്‍ക്ക് സമര്‍പ്പിക്കണം.

അപേക്ഷാഫോറവും കൂടുതല്‍ വിവരങ്ങളും പോസ്റ്റ് മെട്രിക് ഹോസ്റ്റലുകള്‍, ബ്ലോക്ക്, മുനിസിപ്പല്‍ പട്ടികജാതി വികസന ഓഫീസുകള്‍, ജില്ലാ പട്ടികജാതി വികസന ഓഫീസുകളില്‍ ലഭിക്കും. കോവിഡ് പശ്ചാത്തലത്തില്‍ scddpkd@gmail.com മുഖേനയും അപേക്ഷ സ്വീകരിക്കുമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-2505005.

date