കോവിഡ് 19: ജില്ലയില്‍ 1456 പേര്‍ ചികിത്സയില്‍
കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 1456 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് (സെപ്റ്റംബർ 16) ജില്ലയില്‍ 220 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇന്ന് 223 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ഇതുവരെ 55158 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 52479 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 594 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 720 സാമ്പിളുകൾ അയച്ചു. ഇന്ന് 1278 ആന്റിജൻ ടെസ്റ്റുകളും 720 ആർ.ടി.പി.സി.ആർ ടെസ്റ്റുകളുമാണ് ജില്ലയിൽ നടത്തിയത്. 6813 പേർക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 5186 പേർ രോഗമുക്തി നേടി. ഇനി 1674 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.
ഇതുവരെ 129775 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 1414 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. ജില്ലയിൽ നിലവില്‍ 7183 പേർ വീടുകളിൽ നിരീക്ഷണത്തില്‍ തുടരുന്നുണ്ട്.
24*7 കോള്‍ സെന്റര്‍ നമ്പര്‍ 0491 2505264, 2505189, 2505847
- Log in to post comments