Skip to main content

ഐ.എച്ച്.ആര്‍.ഡി പരീക്ഷകള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു.

 

 

ഐ.എച്ച്.ആര്‍.ഡി.യുടെ കീഴില്‍ നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഒട്ടോമേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍സ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, കോഴ്‌സുകളുടെ ജൂണ്‍ 2020 ല്‍ നടത്തേണ്ട സെമസ്റ്റര്‍ റെഗുലര്‍/ സപ്ലിമെന്ററി( 2018 സ്‌കീം)  പരീക്ഷകള്‍ക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. വിദ്യാര്‍ഥികള്‍ പഠിക്കുന്ന സെന്ററുകളില്‍ സെപ്തംബര്‍ 30 വരെ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. പരീക്ഷ ടൈം ടേബിള്‍ പിന്നീട് പ്രസിദ്ധീകരിക്കും . രജിസ്‌ട്രേഷനുള്ള അപേക്ഷ ഫോം അതത് സെന്ററുകളില്‍ ലഭിക്കും.  വിശദവിവരങ്ങള്‍ www. ihrd.ac.in ല്‍ ലഭിക്കും.

date