Skip to main content

ഭിന്നശേഷി അവാര്‍ഡ് :  നോമിനേഷന്‍ സമര്‍പ്പിക്കാനുളള തീയതി നീട്ടി

 

 

 

 ദേശീയ ഭിന്നശേഷി അവാര്‍ഡിനുളള നോമിനേഷന്‍ സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി സെപ്തംബര്‍ 22വരെ നീട്ടിയതായി  ജില്ല സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു. വിവിധ മേഖലകളില്‍ വ്യക്തിപ്രഭാവം തെളിയിച്ചിട്ടുളള ഭിന്നശേഷിക്കാര്‍, ഭിന്നശേഷി മേഖലയില്‍ പ്രവര്‍ത്തനം നടത്തുളള വ്യക്തികള്‍, സംഘടനകള്‍, ജില്ലാ ഭരണകൂടങ്ങള്‍ തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം.  ജില്ല സാമൂഹ്യനീതി ഓഫീസര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.  അപേക്ഷാഫോമും വിശദ വിവരങ്ങളും സാമൂഹ്യ നീതി വകുപ്പിന്റെ  www.swdkerala.gov.in വെബ്സൈറ്റിലും കേന്ദ്ര സര്‍ക്കാര്‍ വെബ്സൈറ്റിലും (www.disabilityaffairs.gov.in) ലഭ്യമാണ്.
 

date