Skip to main content

വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

 

 

 

 കര്‍ഷക തൊഴിലാളിക്ഷേമ നിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2019-20 അദ്ധ്യയനവര്‍ഷത്തെ വിദ്യാഭ്യാസ അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു. 2020 മാര്‍ച്ച്  മാസത്തില്‍ എസ്.എസ്.എല്‍.സി/ടി.എച്ച്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും 80 ശതമാനത്തില്‍ കുറയാതെ  മാര്‍ക്ക്  നേടിയവര്‍ക്കും 2019-20 അദ്ധ്യയനവര്‍ഷത്തില്‍ ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി അവസാനവര്‍ഷ പരീക്ഷയില്‍ 90 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്കും ഡിഗ്രി, പിജി, ടി.ടി.സി, ഐ.ടി.ഐ, ഐ.ടി.സി, പോളിടെക്‌നിക്, ജനറല്‍ നേഴ്സിങ്, പ്രൊഫഷണല്‍ ഡിഗ്രി, എം.ബി.ബി.എസ്, പ്രൊഫഷണല്‍ പി.ജി, മെഡിക്കല്‍ പി.ജി  തുടങ്ങിയ അവസാന വര്‍ഷ പരീക്ഷകളില്‍ 80 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം.  സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പഠിച്ച്  ആദ്യ അവസരത്തില്‍ പരീക്ഷ പാസായ വിദ്യാര്‍ത്ഥികള്‍ക്കും കേരളത്തിലെ യൂണിവേഴ്സിറ്റികളില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്കും മാത്രമേ ധനസഹായത്തിന് അര്‍ഹതയുണ്ടായിരിക്കുകയുള്ളൂ.  നിശ്ചിത ഫോമില്‍ പൂരിപ്പിച്ച അപേക്ഷ കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ  കോഴിക്കോട് ജില്ലാ എക്സിക്യൂട്ടിവ് ഓഫീസര്‍ക്ക് സെപ്തംബര്‍ 30 വൈകീട്ട് മൂന്ന് മണി വരെ  സമര്‍പ്പിക്കാം.  അപേക്ഷിക്കുന്ന അംഗം വിദ്യാര്‍ത്ഥിയുടെ പരീക്ഷ തീയതിക്ക് തൊട്ടുമുമ്പുള്ള മാസത്തില്‍ 12 മാസത്തെ അംഗത്വകാലവും  ഡിജിറ്റലൈസേഷന്‍ നടപടികളും പൂര്‍ത്തീകരിച്ചിരിക്കണം.  പരീക്ഷ തീയതിയില്‍ അംഗത്തിന് 24 മാസത്തില്‍ കൂടുതല്‍ അംശാദായകുടിശ്ശിക ഉണ്ടായിരിക്കാന്‍ പാടില്ല.  ഫോമിന്റെ മാതൃകയും മറ്റു വിവരങ്ങളും കോഴിക്കോട്  ജില്ലാ  ക്ഷേമനിധി  ബോര്‍ഡ് ഓഫീസിലും www.agriworkersfund.org എന്ന വെബ് സൈറ്റിലും ലഭ്യമാണ്.
             
          തൊഴിലാളികളുടെ  കുട്ടികള്‍ക്ക്  അസ്സല്‍ സര്‍ട്ടിഫിക്കറ്റ് ഇതുവരേയും ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ഡിജിലോക്കറില്‍ നിന്നും ലഭ്യമാക്കുന്ന  സര്‍ട്ടിഫിക്കറ്റോ  അതു ലഭ്യമാവാതെ വരുന്ന സാഹചര്യത്തില്‍, വിദ്യാര്‍ത്ഥികള്‍ പഠിച്ചസ്‌കൂളില്‍ നിന്നും സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക് ലിസ്ററിന്റെ  പകര്‍പ്പോ ഹാജരാക്കണം.  അംഗവും വിദ്യാര്‍ത്ഥിയും തമ്മിലുള്ള  ബന്ധം തെളിയിക്കുന്നതിന്  മറ്റു രേഖകളുടെ അഭാവത്തില്‍ റേഷന്‍ കാര്‍ഡിന്റൈ നിശ്ചിത പേജ് ഹാജരാക്കണമെന്ന് ജില്ലാ എക്സിക്യൂട്ടിവ് ഓഫീസര്‍ അറിയിച്ചു.

date