Skip to main content

കോവിഡ് 19  മൂന്നാം ഘട്ട ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്തു

 

 

അഴിയൂര്‍ ഗ്രാമ പഞ്ചായത്തില്‍ മൂന്നാം ഘട്ട ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്തു.  പഞ്ചായത്തിലെ പൂര്‍ണ്ണമായും അടച്ച ചുങ്കം സൗത്ത് വാര്‍ഡില്‍ മരുന്ന് വിതരണം ചെയ്ത് പഞ്ചായത്ത് പ്രസിഡണ്ട് വി.പി. ജയന്‍ ഉല്‍ഘാടനം ചെയ്തു. പഞ്ചായത്തിലെ 7,300 വീടുകളില്‍ നേരത്തെ ഹോമിയോ ആശുപത്രിയുടെ നേതൃത്വത്തില്‍ രണ്ട് തവണ മരുന്ന് വിതരണം ചെയ്തിരുന്നു.  തുടര്‍ന്ന് 13-ാം വാര്‍ഡ് കുടുംബശ്രീ പ്രവര്‍ത്തകരാണ് മരുന്ന് സ്പോണ്‍സര്‍ ചെയ്തത്. എല്ലാ വാര്‍ഡിലും ആര്‍ആര്‍ടി  മുഖേനയാണ് വിതരണം ചെയ്യുക. ഹോമിയോ മരുന്ന് വിതരണ പരിപാടിയില്‍ പഞ്ചായത്ത് സെക്രട്ടറി ഷാഹുല്‍ ഹമീദ്, മെംബര്‍ അലി മനോളി, സി.എച്ച്.  സജീവന്‍,  റഫീക്ക്, എന്നിവര്‍ പങ്കെടുത്തു. മരുന്ന് ആവിശ്യമുള്ളവര്‍ വാര്‍ഡ് മെംബര്‍മാരെ ബന്ധപ്പെടുക.

date