പഠനമുറികൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
സംസ്ഥാനത്തെ 250 സാമൂഹ്യ പഠനമുറികളിൽ ആറെണ്ണം ജില്ലയിൽനിന്നും
പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുന്നതിന് ആവിഷ്കരിച്ച 'വീടിനോടനുബന്ധിച്ച പഠനമുറിയും സാമൂഹ്യ പഠനമുറിയും' പദ്ധതിയിൽ പൂർത്തിയായവയുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസ് വഴി മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു.
പട്ടികജാതി പട്ടിക വര്‍ഗ വിഭാഗ വിദ്യാര്‍ഥികള്‍ക്കായി അനുവദിച്ച വീടിനോടനുബന്ധിച്ച പഠനമുറിയും സാമൂഹ്യ പഠനമുറിയും രാജ്യത്തിന് തന്നെ മാതൃകയായ പദ്ധതിയാണെന്ന് അദ്ദേഹം. പറഞ്ഞു. പട്ടികജാതി-പട്ടിക വര്‍ഗ വകുപ്പിന് കീഴില്‍ നിര്‍മ്മിച്ച 12,250 പഠനമുറികളുടെയും 250 സാമൂഹ്യ പഠനമുറികളുടെയും ഉദ്ഘാടനം ഓണ്‍ലൈനിലൂടെ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്ത് 16,000 പഠനമുറികള്ക്കാണ് സര്‍ക്കാര്‍ ധനസഹായം അനുവദിച്ചത്. ഇനി ബാക്കിയുള്ളത് വൈകാതെ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ്. കൂടാതെ 2021ല്‍ 8,500 പഠനമുറികള്‍ ആരംഭിക്കാനുള്ള പരിപാടികള്‍ തയ്യാറാക്കിയിട്ടുണ്ട്.
ഒറ്റമുറി വീടുകളിലിരുന്ന് പഠിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ പലരും പഠനത്തില്‍ പിന്നോട്ടുപോയിരുന്നു. ചിലര്‍ പഠനം നിര്‍ത്തിപോകുന്ന അവസ്ഥയുമുണ്ടായി. മറ്റുകുട്ടികളുടെയത്രയില്ലായിരുന്നു. വിദ്യാര്‍ഥികളുടെ പഠന നിലവാരം ഉയര്‍ത്താന്‍ ഒട്ടേറെ പദ്ധതികളാണ് നടപ്പാക്കിയത്. അതില്‍ ശ്രദ്ധേയമായതാണ് വീടിനോടനുബന്ധിച്ച പഠനമുറിയും സാമൂഹ്യ പഠനമുറിയും. എസ്എസ്എല്‍സി, പ്ലസ്ടു അടക്കമുള്ള പരീക്ഷകളില്‍ കുട്ടികള്‍ക്ക് മികച്ച വിജയം നേടാന്‍ കഴിഞ്ഞു. ഇതോടെ ഉപരിപഠനത്തിന് നല്ല് ആത്മവിശ്വാസത്തോടെ കുട്ടികള്‍ക്ക് അപേക്ഷിക്കാനും കഴിഞ്ഞു.
സര്‍ക്കാര്‍ നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസമാകെ വലിയതോതില്‍ ശാക്തീകരിക്കപ്പെട്ടിരിക്കുകയാണ്. മികച്ച അക്കാദമിക് വിദ്യാഭ്യാസമാണ് സംസ്ഥാനത്ത് ലഭ്യമാകുന്നത്. ഇതെല്ലാം കൊണ്ടാണ് നിതി ആയോഗിന്റെ സ്കൂള്‍ എജ്യുക്കേഷന്‍ ക്വാളിറ്റി ഇന്‍ഡക്സില്‍ അടക്കം നമുക്ക് മികച്ച നേട്ടമുണ്ടാവുന്നത്.
പട്ടിണിയും ദുരിതവും വിട്ടുമാറാത്ത ഒരു വിഭാഗം എന്ന നിലയിലായിരുന്നു പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗം. എന്നാല്‍ ആ വിഭാഗത്തിന്റെ ആരോഗ്യ പരിപാലനത്തിനും വിദ്യാഭ്യാസത്തിനും കൂടുതല്‍ ശ്രദ്ധയോടെയാണ് സര്‍ക്കാര്‍ ഇടപെടുന്നത്. വിദ്യാഭ്യാസ പുരോഗതിയിലൂടെ മാത്രമേ ഏതൊരു വിഭാഗത്തിന്റെയും ശാശ്വതമായ വളര്‍ച്ച കൈവരിക്കാന്‍ കഴിയൂവെന്ന കാഴ്ചപ്പാടാണ് സര്‍ക്കാറിനുള്ളത്. അതിന്റെ ഭാഗമായാണ് ഗോത്രബന്ധു, ഗോത്ര വാത്സല്യനിധി തുടങ്ങിയ വിവിധ പദ്ധതികള്‍ നടപ്പാക്കാനായത്. വിദ്യാര്‍ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇതെല്ലാം നടപ്പാക്കിയത്.
പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ കൂടുതല്‍ സ്കൂളുകള്‍, താമസിക്കാന്‍ ഹോസ്റ്റലുകള്‍, മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ ഇതെല്ലാ ഇക്കാലയളവില്‍ യാഥാര്‍ഥ്യമാക്കി. ഏറ്റവും വലിയ പ്രത്യേകത, പഠനമാരംഭിക്കുന്ന ഘട്ടത്തില്‍ പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ ക്ലാസിലെത്തിലെത്തിയാല് അവര്‍ നേരിടുന്ന വിഷമമായിരുന്നു. ഗോത്രഭാഷ മാത്രം കേട്ടുവളരുന്ന വിദ്യാര്‍ഥികള്‍ക്ക് മലയാളം അത്ര ദഹിക്കുമായിരുന്നില്ല. ഇത് തിരിച്ചറിഞ്ഞാണ് പഠനം ഗോത്രഭാഷയിലൂടെ സുഗമമാക്കാന്‍ മെന്റര്‍ ടീച്ചര്‍മാരെ നിയമിച്ചത്. കുട്ടികള്‍ക്ക് പഠനത്തില്‍ താല്‍പ്പര്യമുണ്ടാക്കുന്ന തരത്തില്‍ അതിശയകരമായ മാറ്റം ഈ രംഗത്തുണ്ടാക്കാന്‍ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിൽ കോട്ടൂർപഞ്ചായത്തിലെ ചെങ്ങോട്ടുമല , നരിപ്പറ്റയിലെ വായാട്, വാണിമേലിലെ മാടാഞ്ചേരി, അടുപ്പിൽ, മടവൂരിലെ കമ്പ്രത്ത്, നന്മണ്ടയിലെ പെരിങ്ങോട് മല കോളനികളിലാണ് സാമൂഹ്യ പഠനമുറി സജ്ജീകരിച്ചത്.
ചടങ്ങിൽ പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പു മന്ത്രി എ.കെ.ബാലൻ അധ്യക്ഷത വഹിച്ചു.
- Log in to post comments