നൊച്ചാട് പഞ്ചായത്തിലെ വിവിധ പദ്ധതികൾ മന്ത്രി ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു
നൊച്ചാട് പഞ്ചായത്തിലെ വിവിധ പദ്ധതികൾ തൊഴിൽ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നവീകരിച്ച മുയ്യറ്റമല കുടിവെള്ള പദ്ധതി അദ്ദേഹം നാടിന് സമർപ്പിച്ചു. പതിനൊന്നാം വാർഡിലെ വെള്ളിയൂരിൽ ബെവ്‌കോ സിഎസ്ആർ ഫണ്ടിൽ നിന്നും 26.4 ലക്ഷം രൂപ ചിലവിലാണ് പദ്ധതി പൂർത്തിയാക്കിയത്.
കലാസാംസ്കാരിക രംഗത്തെ മുന്നേറ്റം ലക്ഷ്യമിട്ട് നൊച്ചാട് പഞ്ചായത്തിലെ ചേനോളിയിൽ നിർമ്മിക്കുന്ന കലാസാംസ്കാരിക സമുച്ചയത്തിന്റെ പ്രവർത്തി ഉദ്ഘാടനം മന്ത്രി നടത്തി. പേരാമ്പ്ര ഫെസ്റ്റിനോട് അനുബന്ധിച്ചു നടന്ന ഘോഷയാത്രയിൽ വിജയസമ്മാനമായി എംഎൽഎ ഫണ്ടിൽ നിന്നും പഞ്ചായത്തിന് ലഭിച്ച 25 ലക്ഷം രൂപമുടക്കിയാണ് 10 സെൻറ് സ്ഥലത്ത് ബഹുനില കെട്ടിടസമുച്ചയം നിർമ്മിക്കുന്നത്.
തനത് കലകളെ പ്രോത്സാഹിപ്പിക, പരിശീലനങ്ങളും കലാകാരന്മാർക്ക് സഹായവും നൽകുക തുടങ്ങി ഭാവിയിൽ റിസർച്ച് സെന്റർ എന്നനിലയിലേക്ക് കേന്ദ്രത്തെ ഉയർത്തകൊണ്ടുവരാനാണ് പഞ്ചായത്തിന്റെ നീക്കം.
കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി.എം കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ടി. ബി കല്പത്തൂർ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എം മനോജ്, ഷിജി കൊട്ടാരക്കൽ,കെ. ടി ബാലകൃഷ്ണൻ, പി. എൻ ശാരദ, സുബൈദ ചെറുവറ്റ, വി.കെ.അജിത എന്നിവർ പങ്കെടുത്തു.
- Log in to post comments