Skip to main content

അരിക്കുളം ഗ്രാമപഞ്ചായത്തിലെ വിവിധ പദ്ധതികൾ മന്ത്രി ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

 

 

 

അരിക്കുളം ഗ്രാമപഞ്ചായത്തിൽ നിർമ്മിച്ച മീറ്റിംഗ് ഹാൾ, ശുചിത്വ പ്രഖ്യാപനം, റോഡ് പ്രവൃത്തി പഞ്ചായത്ത് തല ഉദ്ഘാടനം എന്നിവ തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.രാധ അധ്യക്ഷത വഹിച്ചു.

ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 16 ലക്ഷം രൂപ ചെലവിലാണ് മീറ്റിംഗ് ഹാൾ പൂർത്തിയാക്കിയത്. ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള സംസ്ഥാന സര്‍ക്കാറിന്റെ സ്വരാജ് ട്രോഫിക്കൊപ്പം ലഭിച്ച പ്രത്യേക വികസന സഹായ തുകയാണ് ഇത്. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 1.06 കോടി രൂപ ചെലവഴിച്ച് പഞ്ചായത്തിലെ ഒൻപത് റോഡുകളുടെ നിർമ്മാണമാണ് പൂർത്തീകരിക്കുന്നത്. പഞ്ചായത്തിലെ പിലാച്ചേരി മുക്ക്- കമ്മനതാഴ റോഡ് പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു കൊണ്ടാണ് പഞ്ചായത്ത് തല ഉദ്ഘാടനം നടത്തിയത്.

കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എം. ഉണ്ണി, വാർഡ് അംഗം കെ.എം. ശശീന്ദ്രൻ, അസി. എഞ്ചിനീയർ ടി.പി. ധന്യ, സെക്രട്ടറി കെ. സുന്ദരരാജ്, വാർഡ് വികസന സമിതി കൺവീനർ ഇ. മധുസൂദനൻ,  ജനപ്രതിനിധികളായ ഒ.കെ ബാബു, പി.കെ.ബീന, എം.എം.സുധ, കെ.എം. ജാനു, ലത പൊറ്റയിൽ, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ
എ.കെ.എൻ അടിയോടി, പി ഗീതാദേവി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ.എം സുഗതൻ, സി.ബിജു മാസ്റ്റർ, എം പ്രകാശൻ, പ്രദീപൻ കണ്ണമ്പത്ത് തുടങ്ങിയവർ പങ്കെടുത്തു.

date