Skip to main content

ഇന്ന്  419 പേര്‍ക്ക് രോഗമുക്തി

 

 

 

894 പേര്‍ കൂടി നിരീക്ഷണത്തില്‍

 

ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന  419 പേര്‍  കൂടി രോഗമുക്തിനേടി.

 

ഇന്ന് പുതുതായി വന്ന  894   പേര്‍ ഉള്‍പ്പെടെ  ജില്ലയില്‍  21,458 പേര്‍ നിരീക്ഷണത്തിലുണ്ട്.   ജില്ലയില്‍ ഇതുവരെ  98,770 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

 

ഇന്ന് പുതുതായി വന്ന  297   പേര്‍ ഉള്‍പ്പെടെ  3136 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്.  293 പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി.

 

ഇന്ന്  3,394    സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട്.  ആകെ  2,99,102 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍  2,97,389    എണ്ണത്തിന്റെ  ഫലം ലഭിച്ചു. ഇതില്‍ 2,85,749  എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍  1,713 പേരുടെ  ഫലം കൂടി ലഭിക്കാനുണ്ട്.

  ജില്ലയില്‍ ഇന്ന് വന്ന  120  പേര്‍ ഉള്‍പ്പെടെ ആകെ 3,859   പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്.  ഇതില്‍  604     പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും 3,199  പേര്‍ വീടുകളിലും 56    പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 13  പേര്‍ ഗര്‍ഭിണികളാണ്.  ഇതുവരെ  37,288      പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

date