Skip to main content

കോവിഡ്  ബ്രിഗേഡ്  പരിശീലനം  ഇന്ന് (സെപ്റ്റംബർ 22) 

 

 

 

 

 

  സുരക്ഷ സാമഗ്രികൾ ഉപയോഗിച്ച് വീടുകളിൽ ചികിൽസയിൽ കഴിയുന്ന കോവിഡ്  പോസിറ്റീവ് രോഗികൾക്ക് വിവിധ സഹായങ്ങൾ നൽകുന്നതിന് അഴിയൂർ ഗ്രാമപഞ്ചായത്തിൽ രൂപീകരിച്ച കോവിഡ് 19 ബ്രിഗേഡ് അഴിയൂർ അംഗങ്ങൾക്ക് ഇന്ന് (സെപ്റ്റംബർ 22)  രാവിലെ 11 മണിക്ക്  ബനാത്ത് മദ്രസ്സയിൽ  പരിശീലനം നൽകും.  18 പേർ അടങ്ങുന്ന സംഘമാണ് ബ്രിഗേഡിൽ ഉണ്ടാകുക.   ഇവർക്ക് ആവശ്യമായ സുരക്ഷ ഉപകരണങ്ങൾ കുഞ്ഞിപ്പള്ളിയിലെ ഡോ.വിജേഷ് സംഭാവനയായി നൽകി.

പി പി ഇ കിറ്റ്, മാസ്ക്ക്, കൈയുറ, സാനിറ്റെെസർ, എന്നിവയാണ് നൽകിയത്. പഞ്ചായത്ത് പ്രസിഡണ്ട് വി.പി. ജയൻ സാധനങ്ങൾ ഏറ്റു വാങ്ങി.    നേരത്തെ ഇദ്ദേഹം പൾസ് ഓക്സീമീറ്ററും അണു നശീകരണ യന്ത്രവും സൗജന്യമായി നൽകിയിരുന്നു.  നിലവിൽ 35 പോസറ്റീവ് രോഗികൾ വീടുകളിൽ ചികിൽസയിലുണ്ട്.  മാനദണ്ഡങ്ങൾക്കനുസൃതമായി സർക്കാർ നിർദ്ദേശപ്രകാരമാണ് സൗകര്യം നൽകുന്നത്.

date