Skip to main content

ചെറുവണ്ണൂർ പഞ്ചായത്തിൽ വിവിധ റോഡുകളുടെ പ്രവർത്തി ഉദ്‌ഘാടനം മന്ത്രി ടി.പി.രാമകൃഷ്ണൻ നിർവഹിച്ചു

 

 

ചെറുവണ്ണൂർ പഞ്ചായത്തിൽ വിവിധ റോഡുകളുടെ പ്രവർത്തി ഉദ്‌ഘാടനം തൊഴിൽ വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണൻ നിർവഹിച്ചു.   രണ്ടരക്കോടി രൂപ ചിലവിൽ പൊതുമരാമത്ത് വകുപ്പ് നിർമ്മിക്കുന്ന മേപ്പയ്യൂർ-ചെറുവണ്ണൂർ- പന്നിമുക്ക്-ആവള റോഡ് നവീകരണ പ്രവർത്തി അദ്ദേഹം ഉദ്ഘാടനം ചെയ്തു. 

മുഖ്യമന്ത്രിയുടെ തദ്ദേശറോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന പഞ്ചായത്തിലെ ആറു റോഡുകളുടെ പ്രവർത്തി ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

കൈപ്പുറത്ത് കുനി ആലക്കാട്ട് താഴ-ചെമ്പ്രാട്ട് കുളം റോഡ്(20 ലക്ഷം), മാലേരി താഴ റോഡ്( 15 ലക്ഷം), എടോളിമുക്ക് - അരീക്കുഴി റോഡ്(15 ലക്ഷം), പ്രാണി മുണ്ടക്കൽ റോഡ്(15 ലക്ഷം), കരിയാട്ടിൽ അമ്പലം ചാക്കല കുനി ഫാം റോഡ് (10 ലക്ഷം), താവോട്ട്മുക്ക് - പുളക്കണ്ടിമുക്ക് റോഡ്(10 ലക്ഷം) പ്രവൃത്തികളാണ് ഉദ്ഘാടനം ചെയ്തത്.  

ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ. പി.ബിജു, വൈസ് പ്രസിഡന്റ് നഫീസ കൊയിലോത്ത്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി.ബി.ബിനീഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. കുഞ്ഞികൃഷ്ണൻ, ക്ഷേമകാര്യ  സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ വി.കെ മോളി തുടങ്ങിയവർ പങ്കെടുത്തു.

date