Skip to main content

കോവിഡ് 19: ജില്ലയില്‍ 1831 പേര്‍ ചികിത്സയില്‍

 

കോവിഡ് 19 ബാധിതരായി  ജില്ലയില്‍ നിലവില്‍ 1831 പേരാണ് ചികിത്സയിലുള്ളത്.  ഇന്ന് (സെപ്റ്റംബർ 18) ജില്ലയില്‍ 268 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 211 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.  

ഇതുവരെ 56462 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 54054 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 737 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 718 സാമ്പിളുകൾ അയച്ചു. 7322 പേർക്കാണ് ഇതുവരെ  പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 5418 പേർ രോഗമുക്തി നേടി. ഇനി 1400 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.

ഇതുവരെ 130257 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 482 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. നിലവില്‍ 7244 പേർ  വീടുകളിൽ നിരീക്ഷണത്തില്‍ തുടരുന്നു.

ഇന്ന് 1833 ആന്റിജെൻ പരിശോധനകളും 718 ആർ.ടി.പി.സി.ആർ പരിശോധനകളും നടത്തി.

24*7 കോള്‍ സെന്റര്‍ നമ്പര്‍ 0491 2505264, 2505189, 2505847

date