Skip to main content

മലമ്പുഴ ,പോത്തുണ്ടി ഡാമുകൾ രാവിലെ 9 മണിക്ക് തുറക്കും

 

 മഴ കനത്ത്  ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ
 മലമ്പുഴ, പോത്തുണ്ടി ഡാമുകൾ ഇന്ന് (സെപ്റ്റംബർ 20) രാവിലെ 9 മണിക്ക് തുറക്കുമെന്ന് ബന്ധപ്പെട്ട എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. മലമ്പുഴ ഡാമിൻ്റെ നാലു ഷട്ടറുകളും പോത്തുണ്ടി ഡാം മൂന്ന് ഷട്ടറുകളും  അഞ്ച്  സെൻറീമീറ്റർ വീതമാണ് തുറക്കുന്നത്. മലമ്പുഴ 113.59 മീറ്ററും(പരമാവധി 115.06 മീറ്റർ), പോത്തുണ്ടി 106.2 മീറ്ററുമാണ്(പരമാവധി 108.204 മീറ്റർ), നിലവിലെ ജലനിരപ്പ്.

date