Skip to main content
അഗളി  പട്ടിമാളം  എ.പി.ജെ അബ്ദുൾ കലാം  ഇന്റർനാഷണൽ ട്രൈബൽ സ്കൂളിൽ ആരംഭിച്ച എഫ്.എൽ.ടി.സി. ഗ്രാമപഞ്ചാത്ത് പ്രസിഡന്റ് ശ്രീലക്ഷ്മി ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു

അട്ടപ്പാടിയിൽ ഫസ്റ്റ്‌ ലൈൻ ട്രീറ്റ്മെന്റ് സെന്റർ പ്രവർത്തനം ആരംഭിച്ചു 

 

അട്ടപ്പാടിയിൽ ഫസ്റ്റ്‌ലൈൻ ട്രീറ്റ് മെന്റ് സെന്റർ പ്രവർത്തനമാരംഭിച്ചു. അഗളി  പട്ടിമാളം എ.പി.ജെ അബ്ദുൾ കലാം  ഇന്റർനാഷണൽ ട്രൈബൽ സ്കൂളിൽ ആരംഭിച്ച  ഫസ്റ്റ് ലൈൻ ട്രീന്റ്മെന്റ് സെന്റർ അഗളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലക്ഷ്മി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.

 ആദ്യഘട്ടത്തിൽ  200 കിടക്കകളാണ്  എഫ്.എൽ.ടി.സിയിൽ സജജീകരിച്ചിരിക്കുന്നത്. ഒരേ സമയം നാല് ഡോക്ടർമാർ, 14 സ്റ്റാഫ്‌ നഴ്സ്, നാല് ക്ലീനിങ്ങ് സ്റ്റാഫ് എന്നിവരുടെ സേവനം സെന്ററിൽ ഉണ്ടാകും.   രോഗികൾക്ക് കൗൺസിലർമാരുടെ സേവനവും  ലഭിക്കും. ആവശ്യമായ ശുചിമുറികൾ, മറ്റ് അവശ്യ സൗകര്യങ്ങളും കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്.
ഇന്ന് മൂന്ന് രോഗികളെയാണ് എഫ് എൽ.ടി.സിയിൽ പ്രവേശിപ്പിച്ചത് . അഗളി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കോട്ടത്തറ ഗവ: ആശുപത്രിയിലെ കാന്റീനിൽ നിന്നാണ് രോഗികൾക്കുള്ള  ഭക്ഷണം നൽകുകയെന്ന് അട്ടപ്പാടി ആരോഗ്യ വകുപ്പ് നോഡൽ ഓഫീസർ ഡോ: പ്രഭുദാസ് അറിയിച്ചു

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന പരിപാടിയിൽ  വാർഡ്‌ അംഗങ്ങളായ ശാന്തമണി, പരമേശ്വരൻ, രേണുക, ജാക്കീർ , ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി മുരുകേഷ്, പട്ടിമാളം ഡോ എ.പി.ജെ.അബ്ദുൾ കലാം ഇന്റർനാഷണൽ ട്രൈബൽ റസിഡൻഷ്യൽ സ്കൂൾ ഡയറക്ടർ ഉമാ പ്രേമൻ, സി.എഫ്.എൽ.ടി. സി, മെഡിക്കൽ ഓഫീസർ ഡോ.ജൂഡ് ജോസ് തോംസൺ,  സി.എഫ്.എൽ.ടി.സി. നോഡൽ ഓഫീസർ ലിനീഷ് എന്നിവർ  പങ്കെടുത്തു.
 

date