ഗ്യാസ് ക്രിമിറ്റോറിയം : നിർമ്മാണോദ്ഘാടനം നിർവഹിച്ചു
ത്രിതല പഞ്ചായത്തുകളുടെ സംയുക്താഭിമുഖ്യത്തിൽ
2019- 20 സാമ്പത്തിക വർഷത്തെ പ്ലാൻ ഫണ്ടിലുൾപ്പെടുത്തി വണ്ടാഴി ഗ്രാമ പഞ്ചായത്ത് പാളയം
ശ്മശാനത്തിൽ നിർമ്മിക്കുന്ന ഗ്യാസ് ക്രിമിറ്റോറിയത്തിന്റെ
നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.ശാന്തകുമാരി നിർവഹിച്ചു.
പദ്ധതി നിർവഹണത്തിനായി ജില്ലാ പഞ്ചായത്ത് 30 ലക്ഷം രൂപയും നെന്മാറ ബ്ലോക്ക് പഞ്ചായത്ത് 34, 20000 (മുപ്പത്തിനാല് ലക്ഷത്തി ഇരുപതിനായിരം) രൂപയും വണ്ടാഴി ഗ്രാമപഞ്ചായത്ത് 30 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട് .
ആകെ 94, 20000 ലക്ഷം രൂപയുടെ പദ്ധതിയാണ് ഗ്യാസ് ക്രിമിറ്റോറിയത്തിനും അനുബന്ധ പ്രവർത്തികൾക്കുമായി വിഭാവനം ചെയ്തിരിക്കുന്നത്.
പരിപാടിയിൽ നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. വി. രാമകൃഷ്ണൻ അധ്യക്ഷനായി.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന പരിപാടിയിൽ വണ്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമാവലി മോഹൻദാസ്,
ജില്ലാ പഞ്ചായത്ത് അംഗം യു. അസീസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. കെ. മണികണ്ഠൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദു സതീഷ്, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു സുബ്രൻ, കവിത പ്രേമദാസൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എസ്.സന്തോഷ്,
ആർ.രാഗേഷ്, സുശീല, മുരുകേശൻ, സന്തോഷ് ഡൊമനിക്, ആസൂത്രണ സമിതി അംഗം എം. രാജേഷ്, എന്നിവർ പങ്കെടുത്തു.
- Log in to post comments