കൂട്ടമൂച്ചി വാതകശ്മശാനം നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു
2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഉള്‍പ്പെടുത്തി നിര്‍മാണം പൂര്‍ത്തിയാക്കിയ കൂട്ടമൂച്ചി വാതകശ്മശാനം ആലത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എ നാസര്‍ നിര്‍വഹിച്ചു. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. ഹേമലത അധ്യക്ഷത വഹിച്ചു. 71 ലക്ഷം രൂപ വിനിയോഗിച്ചാണ് കൂട്ടമൂച്ചിയില്‍ വാതകശ്മശാനം നിര്‍മിച്ചിരിക്കുന്നത്.
കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടന്ന പരിപാടിയില്‍ ആലത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.രമ, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഞ്ജലി മേനോന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രജനി ബാബു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് ചെയര്‍മാന്‍ പി.വി കൃഷ്ണന്‍ മാസ്റ്റര്‍, ആലത്തൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ പി വിജയന്‍, റംല ഉസ്മാന്‍, ആലത്തൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.എല്‍ അജിത് പ്രസാദ്, എല്‍.എസ്.ജി.ഡി അസിസ്റ്റന്റ് എഞ്ചിനീയര്‍ പി. ഷമിത എന്നിവര്‍സംസാരിച്ചു.
- Log in to post comments