Skip to main content
ആനക്കട്ടി മന്ദിയമ്മന്‍ കോവില്‍ കമ്മ്യൂണിറ്റി സെന്ററില്‍ വിദ്യാര്‍ഥികള്‍ക്ക് പേപ്പര്‍ ബാഗുകള്‍ നിര്‍മിക്കുന്നതിന് പരിശീലനം നല്‍കുന്നു.

അട്ടപ്പാടിയിലെ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തോടൊപ്പം കലാ - കായിക പരിശീലനമൊരുക്കി ബി.ആര്‍.സി.

 

സ്‌കൂളില്‍ പോവാന്‍ കഴിയാതെ ഓണ്‍ലൈന്‍ പഠനം മാത്രമായി വീട്ടില്‍  ഇരിക്കേണ്ടിവരുന്ന  അട്ടപ്പാടിലെ വിദ്യാര്‍ഥികള്‍ക്ക് മാനസിക ഉല്ലാസത്തിന്  പഠനത്തോടൊപ്പം കലാ - കായിക പരിശീലനം നല്‍കി അഗളി ബി.ആര്‍.സി. ബ്ലോക്ക് റിസോഴ്സ് സെന്ററുകളുടെ(ബി.ആര്‍.സി) നേതൃത്വത്തില്‍ കമ്മ്യൂണിറ്റി സെന്ററുകളിലൂടെ സമഗ്രശിക്ഷ കേരളയുടെ ഭാഗമായി  നിയമിച്ച കലാ - കായിക അധ്യാപകരാണ്  പരിശീലനം നല്‍കുന്നത് . പേപ്പര്‍ കൊണ്ടുള്ള ബാഗുകള്‍, പൂവ് , കുട്ടകള്‍ എന്നിവ നിര്‍മിക്കാന്‍ പരിശീലിപ്പിക്കുന്നതോടൊപ്പം വിദ്യാര്‍ഥികള്‍ക്ക് വ്യായാമവും  കായിക പരിശീലനവും  നല്‍കുന്നു . ആദ്യഘട്ടത്തില്‍ 40 ഊരുകളില്‍ പദ്ധതി നടപ്പിലാക്കുമെന്ന് അഗളി ബി.ആര്‍.സി. കോര്‍ഡിനേറ്റര്‍ അറിയിച്ചു. ഒന്ന് മുതല്‍ പത്താം  ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ പരിശീലനത്തില്‍ പങ്കാളികളാകുന്നുണ്ട്.

date