Skip to main content

ഇന്ന്130 പേര്‍ക്ക്‌ രോഗമുക്തി

 

 

997  പേര്‍കൂടി നിരീക്ഷണത്തില്‍

 

ജില്ലയിലെകോവിഡ്ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 130  പേര്‍ കൂടിരോഗമുക്തിനേടി.  ഇന്ന് പുതുതായി വന്ന 997പേരുള്‍പ്പെടെ ജില്ലയില്‍ 21,614 പേര്‍ നിരീക്ഷണത്തിലുണ്ട്.   ജില്ലയില്‍ ഇതുവരെ 99,611 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

 

ഇന്ന് പുതുതായി വന്ന 382 പേരുള്‍പ്പെടെ 3,392 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 126 പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി .

 

ഇന്ന് 5,755 സ്രവസാംപിള്‍ പരിശോധനക്കയച്ചു.   ആകെ 3,04,857 സ്രവസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 3,02,702 എണ്ണത്തിന്റെ  ഫലം ലഭിച്ചു. ഇതില്‍ 2,90,687 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 2,155 പേരുടെ പരിശോധനാ ഫലംകൂടി ലഭിക്കാനുണ്ട്.

ജില്ലയില്‍ ഇന്ന് വന്ന 170   പേരുള്‍പ്പെടെ ആകെ 3,753 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്.  ഇതില്‍ 607 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്‌ കെയര്‍സെന്ററുകളിലും 3,088 പേര്‍ വീടുകളിലും 58 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 9 പേര്‍ ഗര്‍ഭിണികളാണ്.  ഇതുവരെ 37,592 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

 

date