Skip to main content

സന്നദ്ധ സേന വളണ്ടിയർമാർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു 

 

 

 

സാമൂഹ്യ സന്നദ്ധ സേനയിൽ ആദ്യഘട്ട പരിശീലനം പൂർത്തിയാക്കിയ ജില്ലയിലെ സന്നദ്ധ സേന വളണ്ടിയർമാർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.   കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ സബ് കലക്ടർ ജി പ്രിയങ്കയും അസിസ്റ്റൻ്റ് കലക്ടർ ശ്രീധന്യ സുരേഷും ചേർന്ന് വിതരണം നിർവഹിച്ചു.  

 

സമൂഹത്തിന് വേണ്ടി എന്തെങ്കിലും നല്ല കാര്യം ചെയ്യുമ്പോഴാണ് നമുക്ക് മഹത്വമുണ്ടാവുകയെന്നും സർക്കാരിൻ്റെ ഭാഗത്ത് നിന്നും നല്ല സഹകരണമാണ് സന്നദ്ധ സേന പ്രവർത്തനങ്ങൾക്കുള്ളതെന്നും സബ് കലക്ടർ ജി.പ്രിയങ്ക പറഞ്ഞു.  

ജീവിതത്തിൽ നമ്മുടെ സന്തോഷമെന്നത് വേദനിക്കുന്നവർക്ക് ആശ്വാസം നൽകുന്നതാണെന്നും ഒരാളുടെയെങ്കിലും ജീവിതത്തിൽ നമ്മെ കൊണ്ട് വെളിച്ചം പകരാനായാൽ അതാണ് വലിയ കാര്യമെന്നും അസി. കലക്ടർ ശ്രീധന്യ സുരേഷ് പറഞ്ഞു.

 

ജില്ലയിൽ 1,200 ലധികം സന്നദ്ധ സേന പ്രവർത്തകരാണുളളത്.  സംസ്ഥാന തലത്തിൽ മറ്റ് ജില്ലകളെ അപേക്ഷിച്ച്  സന്നദ്ധ സേനയിൽ രജിസ്റ്റർ ചെയ്ത എറ്റവും കൂടുതൽ പ്രവർത്തകരുള്ളത് കോഴിക്കോടാണ് .

പരിശീലനം പൂർത്തിയാക്കിയ 28 പേർക്കാണ് ആദ്യഘട്ടത്തിൽ സർട്ടിഫിക്കറ്റ്  നൽകിയത്.  ശേഷിക്കുന്നവർക്ക് അതത് താലൂക്കുകളിൽ സർട്ടിഫിക്കറ്റ് എത്തിച്ച് വിതരണം നടത്തും.

  കോവിഡ് മാനദണ്ഡം പാലിച്ചാണ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തത്.

 

date