കോവിഡ് ബ്രിഗേഡ് പ്രവര്‍ത്തനം തുടങ്ങി
അഴിയൂര്‍ പഞ്ചായത്തില്‍ കോവിഡ് പോസിറ്റീവ് രോഗികളെ സഹായിക്കുന്നതിന് കോവിഡ് ബ്രിഗേഡ് പ്രവര്‍ത്തനം തുടങ്ങി. വീടുകളില്‍ ചികില്‍സയില്‍ കഴിയുന്ന കോവിഡ് രോഗികള്‍ക്ക് സഹായം നല്‍കുന്നതിനാണ് യൂണിറ്റ് രൂപീകരിച്ചത്. ആവശ്യമായ സുരക്ഷ സാമഗ്രികള്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തനം. അഴിയൂരിലെ 18 അംഗ കോവിഡ് ബ്രിഗേഡ് അംഗങ്ങള്‍ക്ക് പരിശീലനം നല്കി. ഇവര്‍ക്ക് പിപിഇ കിറ്റ്, മാസ്ക്ക്, കൈയുറ, സാനിറ്റൈസര്‍ എന്നിവയുംനല്‍കി. പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജയന് പരിശീലനം ഉല്‍ഘാടനം ചെയ്തു.പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, കോവിഡ് ചുമതല നിര്‍വ്വഹിക്കുന്ന അധ്യാപകരായ രാഹുല്‍ ശിവ, സലീഷ് കുമാര്‍, കെ.പി.പ്രിജിത്ത് കുമാര്‍, സി.കെ. സാജിത്ത്, ആര്.പി.റിയാസ്, കെ.സജേഷ് കുമാര്‍, എം.രതീഷ് എന്നിവര്‍ സംസാരിച്ചു. നിലവില്‍ 35 പോസറ്റീവ് രോഗികള്‍ വീടുകളില്‍ ചികില്‍സയിലുണ്ട്. രോഗലക്ഷണങ്ങള്‍ കാണിക്കത്തവരെയാണ് വീട്ടില്‍ താമസിപ്പിക്കുന്നത്. രോഗികള്‍ക്കുള്ള സഹായം, കണ്ടെയ്ന്മെന്റ് സോണിലുള്ളവരെ സഹായിക്കല്‍, പ്രാഥമിക സമ്പര്‍ക്ക പട്ടിക തയ്യാറാക്കല്‍, വാര്‍ഡ് തലത്തില്‍ ആളുകള്‍ കൂട്ടം കൂടി നില്ക്കുന്ന സ്ഥലം കണ്ടെത്തി അറിയിക്കല്‍, മരണം, വിവാഹം എന്നിവിടങളിലെ കോവിഡ് പ്രോട്ടോകോള്‍ ഉറപ്പ് വരുത്തല്‍ എന്നിവയാണ് അംഗങ്ങളുടെ ചുമതല.
- Log in to post comments