അഴിയൂരില്‍ കുടുംബശ്രീ ജനകീയ ഹോട്ടല്‍ ഉദ്ഘാടനം ചെയ്തു
സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പുരഹിത കേരളം പദ്ധതിയില്‍ 20 രൂപക്ക് ഊണ് നല്കുന്ന ജനകീയ ഹോട്ടല്‍ അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തനം തുടങ്ങി. ബ്ലോക്ക് ഓഫീസിന് സമീപത്തുള്ള കെട്ടിടത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് വി.പി.ജയന് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ പ്രവര്‍ത്തകരായ നിഷ മൈതാനി പറമ്പത്ത്, ബിന്ദു കണ്ടപ്പംകുണ്ടില്‍, മഞ്ജുള എന്നിവര്‍ ചേര്‍ന്ന് ഒരു ആക്ടിവിറ്റി ഗ്രൂപ്പ് രൂപീകരിച്ചാണ് സംരംഭം ആരംഭിച്ചത്. ഹോട്ടലില്‍ സര്‍ക്കാരിന്റെ സഹായം ലഭ്യമാണ്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ അനില്‍, സ്ഥിരം സമിതി അധ്യക്ഷരായ ഉഷ ചാത്തങ്കണ്ടി, സുധാ മാളിയേക്കല്‍, ജാസ്മിന കല്ലേരി, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ഹമീദ്, മെമ്പര്‍മാരായ പി.പി.ശ്രീധരന്, ശ്രീജേഷ് കുമാര്‍, ബ്ലോക്ക് മെമ്പര്‍ പങ്കജാക്ഷി ടീച്ചര്‍, വി.ഇ.ഒ എം.വി.സിദ്ധീക്ക്, കുടുംബശ്രീ വൈസ് ചെയര്‍പേഴ്സണ്‍ സുശീല, അക്കൗണ്ടന്റ് ധന്യ, ബ്ലോക്ക് കോര്‍ഡിനേറ്റര്‍ ദിവ്യ, എന്നിവര്‍ സംസാരിച്ചു.
- Log in to post comments