Post Category
കൊയിലാണ്ടി ഫിഷിംഗ് ഹാർബർ ഉദ്ഘാടനം ഒക്ടോബർ ഒന്നിന് മുഖ്യമന്ത്രി നിർവഹിക്കും
കൊയിലാണ്ടി ഫിഷിംഗ് ഹാർബർ ഒക്ടോബർ ഒന്നിന് (വ്യാഴാഴ്ച) രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് മുഖേന ഉദ്ഘാടനം ചെയ്യുമെന്ന് കെ. ദാസൻ എം.എൽ.എ അറിയിച്ചു. കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രി ഗിരിരാജ് സിംഗ് വിശിഷ്ടാതിഥിയാകുന്ന ചടങ്ങിൽ സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സികുട്ടിയമ്മ അധ്യക്ഷത വഹിക്കും.
ഹാർബറിൽ ഒരുക്കുന്ന ചടങ്ങിൽ മന്ത്രിമാരായ ടി.പി.രാമകൃഷ്ണൻ, എ.കെ.ശശീന്ദ്രൻ, കെ. മുരളീധരൻ എം.പി, എം.എൽ.എ. മാരായ കെ. ദാസൻ, വി. കെ. സി. മമ്മദ് കോയ, എം.കെ. മുനീർ, എ. പ്രദീപ് കുമാർ, സി.കെ.നാണു, ജില്ലാ കലക്ടർ സാംബശിവറാവു, നഗരസഭ ചെയർമാൻ അഡ്വ. കെ.സത്യൻ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ശോഭ, കൗൺസിലർമാർ, വിവിധ രാഷ്ട്രീയ പാർട്ടി, സാമൂഹിക സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
date
- Log in to post comments