കോവിഡ് പ്രതിരോധം - ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ
രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ മാർക്കറ്റുകളിലും ഹാർബറുകളിലും ജില്ലാ ഭരണകൂടം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഹാർ ബറുകൾ, മാർക്കറ്റുകൾ അങ്ങാടികൾ എന്നിവിടങ്ങളിൽ ക്വിക് റെസ്പോൺസ് ടീമുകളെ നിയോഗിക്കും. റവന്യൂ, പൊലീസ്, തദ്ദേശം വകുപ്പുകളിലെ പ്രതിനിധികൾ ടീമിലുണ്ടാവും. ഹാർ ബറുകൾ, മാർക്കറ്റുകൾ അങ്ങാടികൾ എന്നിവിടങ്ങളിലെ പ്രവേശന കവാടങ്ങളിൽ പൊലീസിന്റെ പരിശോധനയുണ്ടാവും. സാനിറ്റൈസർ, മാസ്ക്, സാമൂഹിക അകലം എന്നിവ ഉറപ്പു വരുത്തിയ ശേഷമായിരിക്കും പ്രവേശനം. മാസ്ക് ധരിക്കാത്തവർക്കെതിരെ പിഴ ചുമത്താൻ ജില്ലാ കലക്ടർ നിർദ്ദേശം നൽകി. ഓരോ കേന്ദ്രങ്ങളിലും പ്രവേശനം അനുവദിക്കേണ്ടവരുടെ എണ്ണം ക്യു.ആർ.ടികൾ നിശ്ചയിക്കും. ഇതനുസരിച്ച് പൊലീസ് പ്രവേശനം നിയന്ത്രിക്കും. നിശ്ചിത സംഖ്യ പ്രകാരമുളള ആളുകൾ തിരികെ പോകുന്ന മുയ്ക്ക് മാത്രമേ മറ്റുളളവരെ പ്രവേശിപ്പിക്കുകയുള്ളൂ. ഓരോ കേന്ദ്രങ്ങളിലും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ കോവിഡ് പരിശോധന നിർബന്ധിതമാക്കിയിട്ടുണ്ട്. പരിശോധനക്ക് വിധേയരാകാത്തവർക്ക് പ്രവേശനം ഉണ്ടാകില്ല.
- Log in to post comments