Skip to main content

പഠനമുറിക്ക് അപേക്ഷ ക്ഷണിച്ചു

 

 

പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന പഠനമുറി പദ്ധതിയിലേക്ക് വടകര, തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്തുകളിലെ ചോറോട്, ഒഞ്ചിയം, അഴിയൂര്‍, ഏറാമല, വില്ല്യാപ്പള്ളി, ആയഞ്ചേരി, തിരുവള്ളൂര്‍, മണിയൂര്‍ ഗ്രാമ പഞ്ചായത്തുകളിലെ എട്ട് മുതല്‍ പ്ലസ് ടു വരെ ക്ലാസ്സുകളില്‍ പഠിക്കുന്നതും 800 ചതുരശ്ര അടിയില്‍ അധികരിക്കാത്ത വീടുള്ളവരുമായ പട്ടികജാതി വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി  ഒക്ടോബര്‍ അഞ്ച്.  കൂടുതല്‍ വിവരങ്ങള്‍ക്ക് 8281409756,  0496 2981200.

               

date