മെറിറ്റോറിയസ് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിപ്രകാരം പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റോറിയസ് സ്കോളര്‍ഷിപ്പ് നല്‍കുന്നതിന്
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍പ്പെട്ട കുന്ദമംഗലം, ചാത്തമംഗലം, കൊടിയത്തൂര്‍, പെരുവയല്‍, മാവൂര്‍, പെരുമണ്ണ, കുരുവട്ടൂര്‍, കാരശ്ശേരി പഞ്ചായത്തുകളിലെ ബിരുദാനന്തര ബിരുദം, പ്രൊഷഷണല്‍ ഡിഗ്രി, എം.ഫില്‍, പി.എച്ച്.ഡി കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷയോടൊപ്പം ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട സ്ഥാപന മേധാവിയില്‍ നിന്നുളള സാക്ഷ്യപത്രം, ആധാര്‍ കാര്‍ഡ് കോപ്പി, ബാങ്ക് പാസ് ബുക്ക് കോപ്പി, ബ്ലോക്ക് പഞ്ചായത്ത് സാക്ഷ്യപത്രം, ജില്ലാ പഞ്ചായത്ത് സാക്ഷ്യപത്രം എന്നിവ സഹിതം ഒകടോബര് അഞ്ചിനകം ഓഫീസില്‍ എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കുന്ദമംഗലം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക.
കോഴിക്കോട് കോര്പ്പറേഷന് പരിധിയില്‍ താമസിക്കുന്ന ബിരുദ, ബിരുദാനന്തര കോഴ്സിന്് പഠിക്കുന്ന പട്ടികജാതിയില്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ നിന്നും മേരിറ്റോറിയസ് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുളള അപേക്ഷ രേഖകള്‍ സഹിതം ഒക്ടോബര്‍ 15നകം കോഴിക്കോട് കോര്പ്പറേഷന് പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷ ഫോമിന്റെ മാതൃകയും കൂടുതല്‍ വിവരങ്ങളും കോര്പ്പറേഷന് പട്ടികജാതി വികസന ഓഫീസില്‍ നിന്നു ലഭിക്കും. ഫോണ്‍ 7356537604, 9446392284.
- Log in to post comments