Post Category
വെബിനാര്‍ സീരീസ് സംഘടിപ്പിക്കുന്നു
പ്രവേശന പരീക്ഷകള്‍ക്ക് ശേഷമുള്ള ഓപ്ഷന് നടപടിക്രമങ്ങളെ കുറിച്ച് വെബിനാര്‍ സീരീസ് സംഘടിപ്പിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വ്വീസ് വകുപ്പിന് കീഴിലെ കരിയര്‍ ഡവലപ്പ്മെന്റ് സെന്ററുകളാണ് വെബിനാര്‍ സംഘടിപ്പിക്കുന്നത്.
സംസ്ഥാന പ്രവേശന പരീക്ഷാ മുന്‍ ജോയിന്റ് കമ്മീഷണര്‍ രജൂ കൃഷ്ണന് ക്ലാസ്സുകള്‍ നയിക്കും. കീം, ജെ.ഇ.ഇ, നീറ്റ് പ്രവേശന പരീക്ഷകളുടെ ഓപ്ഷന് സംബന്ധിച്ച ക്ലാസ്സുകള്‍ യഥാക്രമം സെപ്റ്റംബര്‍ 28, 29, 30 തിയ്യതികളിലാണ്. എല്ലാ ദിവസവും രാത്രി 7.30 നാണ് ഗൂഗിള്‍ മീറ്റ് വഴിയുള്ള വെബിനാര്‍ നടക്കുക. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ www.cdckerala.inഎന്ന വെബ്സൈറ്റില്‍ പ്രവേശിച്ച് ഗൂഗിള്‍ ഫോം വഴി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 04962615500.
date
- Log in to post comments